Our Logo

 

LOGO 

1   ബാഹ്യവലയം

ചുവട്ടില്‍നിന്നും ചരിഞ്ഞുയരുന്ന ബാഹ്യവലയം പ്രതിനിധാനം ചെയ്യുന്നതു SJC യുടെ ആത്യന്തികമായ ശുശ്രൂഷാതല്പരതയും  അതുവഴി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ  മുഖ്യധാരയിലാക്കി കര്‍ത്താവിന്റെ നാമത്തെ പ്രഘോഷിക്കലും ആണ്. അതായത് To Live in the Service of His Glory and Mercyര്യ (ദൈവസ്തുതിയോഗവും ദൈവകാരുണ്യദാസ്യവും)

സര്‍വ്വസംഗപരിത്യാഗിയായ വി. യൌസേപ്പിതാവിനേപ്പോലെ പക്വതയും സ്ഥിരതയും ഹൃദയതാഴ്മയുമുള്ളവരായി സ്നേഹശുശ്രൂഷയ്ക്ക് പ്രാപ്തരാകുക എന്നതിനെ സൂചിപ്പിക്കുന്നതാണ് തവിട്ടുമണ്ഡലം. വി. യൌസേപ്പ് ഹെബ്രായനായിരുന്നു. അവരെ തിരിച്ചറിയാനുള്ള അടയാളമാണ് തവിട്ടു നിറത്തിലുള്ള മേല്‍വസ്ത്രം.

2   ഭൂഗോളം   

സ്വാര്‍ത്ഥത, അഹംഭാവം, സ്ഹേശൂന്യത, അലസത തുടങ്ങിയ തിന്മകള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഈ ലോകം മുഴുവനിലേയ്ക്കും SJC യുടെ സ്ഹേശുശ്രുഷ വ്യാപിപ്പിക്കുക എന്നതാണ് ഭൂഗോളം സൂചിപ്പിക്കുന്നത്. നീലനിറം ദൈവത്തിന്റെ അനന്തമായ സ്ഹേത്തിന്റെയും ദിവ്യത്വത്തിന്റെയും അടയാളമാണ്.

3   SJC  

SJC എന്നാല്‍ വിശുദ്ധ യൌസേപ്പിന്റെ സമൂഹം. യൌസേപ്പിതാവ് നമ്മുടെ സമൂഹത്തിന്റെ മദ്ധ്യസ്ഥനും  വഴി കാട്ടുന്ന  പ്രകാശവുമാണ്.

'S (Solitude) ഭൂമിയില്‍ ഒരു മനുഷ്യനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത്ര തീവ്രമായ പ്രതിസന്ധികള്‍ക്കിടയിലും നിശബ്ദനായി, ശാന്തനായി ദൈവാശ്രയത്തില്‍ ജീവിച്ച വി. യൌസേപ്പിതാവ് വെല്ലുവിളികള്‍ നിറഞ്ഞ ആധുനികയുഗത്തില്‍ നമുക്ക് മാതൃകയാണ്.

 'J (Justice) എന്ന അക്ഷരം സൂചിപ്പിക്കുന്നത് നീതിമാനായ യൌസേപ്പിതാവ് തിരുവചനം അനുസരിച്ച് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്ത ഭാഗ്യവാന്‍ എന്നാണ്. അതായത് ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും അര്‍ഹതപ്പെട്ടതെല്ലാം നല്‍കിയവന്‍. അഗതികളായ യേശുവിനും മറിയത്തിനും വേണ്ടി നീതിപൂര്‍വ്വം നിലകൊണ്ട വി. യൌസേപ്പിതാവിനേപ്പോലെ അഗതികള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നിലകൊള്ളാന്‍ SJC മക്കള്‍ക്ക് കഴിയണം.  

'C (Compassionate Love) വി. യസേപ്പിതാവിന്റെ ഹൃദയം അനുകമ്പാര്‍ദ്രസ്നേഹത്താല്‍ നിറഞ്ഞിരുന്നതിന്റെ അടയാളമാണ് അപകീര്‍ത്തിപ്പെടുത്താമായിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിച്ച് അവളോടു കാണിച്ച കരുണാര്‍ദ്രസ്നേഹം വി. യൌസേപ്പിന്റെ മക്കളായ നമ്മള്‍ മറ്റുള്ളവരുടെ പേരിന്‌ കളങ്കം വരുത്താതിരിക്കാന്‍ കടപ്പെട്ടവരാണ്.

4   മുറിക്കപ്പെട്ട തിരുവോസ്തി,   വി. ഗ്രന്ഥം

SJC യുടെ അടിത്തറ ദൈവവചനവും, ശക്തികേന്ദ്രം വി. കുര്‍ബാനയുമാണ്.  ഈശോയെ അനുകരിച്ച സ്ഥാപകപിതാവിന്റെ ദിവ്യകാരുണ്യഭക്തിയും അഗതികള്‍ക്കുവേണ്ടി മുറിക്കപ്പെട്ട ജീവിതവും നമുക്ക് മാതൃകയാണ്. സമൂഹത്തിന്റെ എല്ലാ ദൌത്യങ്ങളിലും ശുശ്രൂഷാമേഖലകളിലും സമൂഹാംഗങ്ങള്‍ അന്വേഷിക്കുന്നത്‌. സ്വയം മുറിച്ചു നല്‍കിക്കൊണ്ടുള്ള ദൈവകരുണയും ദൈവമഹത്വവുമാണ്. അതുവഴി വചനനവും ദിവ്യകാരുണ്യവുമായ യേശുവിനെ പ്രകാശിപ്പിക്കുവാന്‍ ശക്തരാകുന്നു.

5  നക്ഷത്രം, ലില്ലി 

ഉഷകാലതാരവും കന്യകമാരുടെ രാജ്ഞിയുമായ പരിശുദ്ധ മറിയത്തെ നക്ഷത്രം സൂചിപ്പിക്കുന്നു. പുഷ്പം പരിശുദ്ധിയുടെ പ്രതീകമാണ്. പുഷ്പിച്ചു നില്‍ക്കുന്ന ലില്ലി വി. യൌസേപ്പിതാവിന്റെ വിശുദ്ധിയെ പ്രതിനിധാനം ചെയ്യുന്നു.SJC മക്കള്‍ തനതായ പവിത്രതയിലും ആന്തരിക വിശുദ്ധിയിലും വളരുവാന്‍ തീവ്രമായി യത്നിക്കണം. അവരെ എന്നും ഓര്‍മ്മപ്പെടുത്തുന്ന സ്ഥാപകപിതാവിന്റെ ഉദ്ബോധനം കളങ്കമില്ലാത്ത കീര്‍ത്തിയും തെളിവുള്ള ബുദ്ധിയുമുള്ളവരായിരിക്കുക എന്നതാണ്.  

© 2021 SJCKTM is Powered by SMCIM